Type Here to Get Search Results !

Bottom Ad

കാവേരി തീ ആളിക്കത്തിക്കാന്‍ ബി.ജെ.പി: ഒരു തുള്ളി വെള്ളം നല്‍കില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ


ബംഗളുരു (www.evisionnews.in): കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് ഒരു തുള്ളി വെള്ളം പോലും നല്‍കില്ലെന്നും കര്‍ണാടക കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രധാനമന്ത്രി ഇടപെടില്ലെന്നും കേന്ദ്രമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്തിയുമായ സദാനന്ദ ഗൗഡ. ക്രമാസമാധാനം സംരക്ഷിക്കുന്നതില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടുവെന്നും ഗൗഡ ആരോപിച്ചു.

കാവേരി നദീജലത്തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്. പ്രശ്നപരിഹാരം കോടതി വഴി തന്നെ മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദഗ്ധ സമിതിയെ വച്ച് ഇരു സംസ്ഥാനങ്ങളുടെയും ജലദൗര്‍ലഭ്യം സംബന്ധിച്ച് പഠിച്ച ശേഷമേ തീരുമാനത്തില്‍ എത്താന്‍ സാധിക്കൂ എന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad