ബംഗളൂരു (www.evisionnews.in): രാജ്യത്തെ നടുക്കിയ കര്‍ണാടക -തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ആളിപ്പടര്‍ന്ന കാവേരി കലാപത്തെ മനോധൈര്യം കൊണ്ട് മറികടന്ന് കര്‍ണാടകക്കാരിയായ വധു തമിഴ്‌നാട്ടിലെ വരന്റെ വീട്ടിലെത്തി വിവാഹാഘോഷം മംഗളകരമാക്കിയ സംഭവം കര്‍ണാടകയില്‍ ചര്‍ച്ചയാവുന്നു.
ബംഗളൂരുവിലെ ആര്‍. പ്രേമ എന്ന യുവതിയാണ് തമിഴ്‌നാട്ടില്‍ പെടുന്ന വാണിയംപാടിയിലെത്തി ചൊവ്വാഴ്ച വിവാഹിതയായത്. കാവേരി കലാപത്തെ തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതോടെയാണ് പകുതി വഴിക്ക് വെച്ച് വാഹനം ഉപേക്ഷിച്ച് വാണിയംപാടിയിലേക്ക് നടന്ന് നീങ്ങിയത്. ബംഗളൂരുവില്‍ നിന്ന് സംസ്ഥാന അതിര്‍ത്തിയായ ഹൊസൂരിലെത്തുമ്പോഴേക്കും റോഡാകെ തടസ്സപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഇരുപത് പേരടങ്ങുന്ന ബന്ധുക്കള്‍ക്കൊപ്പം പ്രേമ വിവാഹവേദിയിലെത്തിയത്. 600 പേര്‍ക്കാണ് പ്രേമയുടെ വീട്ടുകാര്‍ ക്ഷണക്കത്ത് നല്‍കിയത്. എന്നാല്‍ കാവേരി കലാപം സംസ്ഥാനത്തെ പിടിച്ചുലച്ചതോടെ ക്ഷണിതാക്കളെല്ലാം വിവാഹാഘോഷത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ഇത് തന്നെ തെല്ലെന്നുമല്ല വേദനിപ്പിച്ചതെന്ന് പ്രേമ പറയുന്നു.
Keywords: Karnataka-news-kaveri-bride
Post a Comment
0 Comments