മുന്നാട് (www.evisionnews.in) : പഴമയെ ഓര്‍മ്മപ്പെടുത്തി പീപ്പിള്‍സ് കോളേജില്‍ 'ചിങ്ങക്കളം വരയ്ക്കല്‍' മല്‍സരം സംഘടിപ്പിച്ചു.
കോളേജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് പരിപാടി നടത്തിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.കെ.ലൂക്കോസ് പരിപാടി ഉല്‍ഘാടനം ചെയ്തു.ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു.
കാസര്‍കോട് കോഓപ്പറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഇ.കെ രാജേഷ്, ടി.ശ്രീലത, ഇ.രഞ്ജിത് കുമാര്‍, പി.ശുഭ, വി.കെ സജിനി, കെ.സിന്ധു രവീന്ദ്രന്‍, എം വിനോദ് കുമാര്‍, എം.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഭസ്മവും തിരിയുമുപയോഗിച്ചായിരുന്നു മത്സരം.കൈവിട്ടു കളഞ്ഞ പഴയ ആചാരങ്ങളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ തലവനുമായ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പറഞ്ഞു.

keywords: Chingha-kalam-peoples-college munnad
Post a Comment
0 Comments