മുള്ളേരിയ (www.evisionnews.in) : കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലും തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലുമായിരുന്ന ഡോക്ടര്‍ നിര്യാതനായി. മുള്ളേരിയയിലെ കൃഷ്ണ നഴ്‌സിംഗ്‌ഹോം സ്ഥാപകന്‍ ഗാഡിഗുഡ്ഡെ റോഡിലെ ഡോ.വി.കേശവ ഭട്ട് (87) ആണ് ശനിയാഴ്ച രാത്രി മരണപ്പെട്ടത്.
പരേതയായ സരസ്വതിയാണ് ഭാര്യ. ഡോ.വി.വി.രമണ, സുമതി, ഗംഗാപ്രസന്ന മക്കളും ഡോ.കലാവതി, രാമകൃഷ്ണ, കൃഷ്ണഭട്ട് മരുമക്കളും സുബ്രഹ്മണ്യഭട്ട് സഹോദരനുമാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് മംഗളൂരുവില്‍ ഉണ്ടായ കാറപകടത്തില്‍ ഡോ.വി.കേശവഭട്ടിനു സാരമായി പരിക്കേറ്റിരുന്നു. എട്ടുദിവസത്തോളം മംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
Keywords: Mulleria-nursing-home-foundar-obitury
Post a Comment
0 Comments