ചെറുവത്തൂര്‍ (www.evisionnews.in) : രാഷ്ട്രീയ മര്യാദയും മാന്യതയും ഇല്ലാത്ത നേതാക്കള്‍ യു ഡി എഫിലാണുള്ളതെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇത്തരത്തിലുള്ള നേതാക്കള്‍ ഇടതു മുന്നണിയിലും ഉണ്ടോയെന്ന് ചില നേതാക്കളുടെ പ്രസംഗവും നടപ്പും കാണുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.
എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കാലിക്കടവില്‍ നടന്ന പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുറ്റിക്കോല്‍ പ്രസംഗത്തിനെതിരെ പന്ന്യന്റെ പരാമര്‍ശം.
ആനയാണെന്ന് കരുതുന്ന ചിലയാളുകള്‍ കുഴിയാനയാണെന്ന് പിന്നീട് മനസ്സിലാകുമെന്നായിരുന്നു സി പി ഐ യെ പേരെടുത്ത് പറയാതെ കോടിയേരി ബാലകൃഷ്ണന്‍ കുറ്റിക്കോല്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. ഒരു പാട് ആളുകള്‍ പലഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിയിലേക്ക് കടന്നു വരുന്നുണ്ട്. വരട്ടെ, പരസ്പരം അതിങ്ങ് അംഗീകരിച്ചാല്‍ പോരെ. പിന്നെന്തിനാ അതിലൊരു വിഷമം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ 1964 മുതല്‍ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ട്. എന്നാല്‍ നേതാക്കള്‍ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിച്ചപ്പോള്‍ നാക്കു പിഴവുണ്ടായിട്ടില്ല. എന്നാലിപ്പോള്‍ ചില നേതാക്കള്‍ എന്ത് പറയുന്നുവെന്ന് അവര്‍ക്ക് തന്നെ നിശ്ചയമില്ല. കോടിയേരിയുടെ പേരെടുത്ത് പറയാതെ പന്ന്യന്‍ പറഞ്ഞു.
Keywords: AYSF-pannyan-raveendran-against-kodiyeri
Post a Comment
0 Comments