Type Here to Get Search Results !

Bottom Ad

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്‌കന്‍ മരിച്ചു; ഉപ്പളയില്‍ ആശുപത്രിക്കു നേരെ അക്രമം


മഞ്ചേശ്വരം  (www.evisionnews.in)  : അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്‌കന്‍ മരിച്ചു. അധികൃതരുടെ അശ്രദ്ധയാണ് മരണകാരണമെന്നാരോപിച്ച് ഒരു സംഘമാളുകള്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടു.
മഞ്ചേശ്വരത്തെ ഇബ്രാഹിം (52)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അസുഖത്തെ തുടര്‍ന്ന് ഇബ്രാഹിമിനെ ഉപ്പള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഉടന്‍ തന്നെ മംഗഌരു ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ ഇബ്രാഹിം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
മരണ കാരണം ആശുപത്രി അധികൃതരുടെ അശ്രദ്ധയിലാണെന്ന് ആരോപിച്ചാണ് ഒരു സംഘമാളുകള്‍ ആശുപത്രിക്ക് നേരെ അക്രമം നടത്തിയത്. ആശുപത്രിയുടെ ഗ്ലാസുകളും ഫര്‍ണ്ണീച്ചറുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി സെക്രട്ടറി രാമചന്ദ്രമയ്യ നല്‍കിയ പരാതിയില്‍ നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസ്സെടുത്തു.

Keywords: Hospital-news-uppla-attack-by gang

Post a Comment

0 Comments

Top Post Ad

Below Post Ad