കാഞ്ഞങ്ങാട് (www.evisionnews.in) : വിവാഹദിവസം രാത്രി ഭര്‍ത്താവിന് കൊടുക്കാനുള്ള പാല്‍ എടുക്കാന്‍ അടുക്കളയിലേക്ക് പോയ നവവധു ഭര്‍തൃവീട്ടുകാരുടെ കണ്ണുവെട്ടിച്ച് അടുക്കള വാതില്‍ കടന്ന് ഒളിച്ചോടി.
ആദ്യരാത്രിയില്‍ പാലുമായി കിടപ്പറയിലേക്ക് കടന്നുവരുന്ന ഭാര്യയെ ഏറെ നേരം കാത്തിരുന്ന നവവരന്‍ വീട്ടിലും അടുക്കളയിലും അരിച്ച് പെറുക്കിയെങ്കിലും കണ്ടെത്തിയില്ല. ഇതേതുടര്‍ന്ന് ഞായറാവ്ച രാത്രി തന്നെ ഭര്‍ത്താവ് ഭാര്യയുടെ തിരോധാനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. ബേഡകം പോലീസും ഹൊസ്ദുര്‍ഗ് പോലീസും ബന്ധു വീടുകളിലടക്കം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്നാണ് നിഗമനം.
മടിക്കൈ അമ്പലത്തുകരയിലെ യുവതിയാണ് ബേഡഡുക്കയിലെ ഭര്‍തൃവീട്ടില്‍ നിന്നും സ്ഥലം വിട്ടത്. ഞായറാഴ്ച ഉച്ചക്ക് ബേഡഡുക്കയിലെ ഒരു ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. ക്ഷേത്രത്തിലെ ചടങ്ങുകളും സല്‍ക്കാരവും കഴിഞ്ഞ് വീട്ടുകാര്‍ ഭര്‍തൃവീട്ടില്‍ കൊണ്ടുവിട്ട് മടിക്കൈയിലെ വീട്ടില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മകളെ കാണാനില്ലായെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ബേഡഡുക്കയില്‍ നിന്നും അപ്രത്യക്ഷയായ മകളെ രാത്രി വളരെ വൈകിയും കാത്തിരുന്നുവെങ്കിലും യുവതി ഇന്ന് ഉച്ചവരെ സ്വന്തം വീട്ടില്‍ എത്തിയിട്ടില്ല. വിവാഹത്തിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണ്ണവും വസ്ത്രങ്ങളും ബന്ധുക്കള്‍ നല്‍കുന്ന പണവും അടക്കം അടിച്ചുമാറ്റാനാണ് വിവാഹം കഴിയുന്നതുവരെ കാമുകന്‍ കാത്തിരുന്നതെന്നാണ് സംശയിക്കുന്നത്.
Keywords: missing-first-night-girl
Post a Comment
0 Comments