Type Here to Get Search Results !

Bottom Ad

ഓണം മദ്യോത്സവമാക്കി കേരളം : ബിവറജില്‍ മാത്രം വിറ്റഴിഞ്ഞത് 410 കോടിയുടെ മദ്യം


തിരുവനന്തപുരം  (www.evisionnews.in)  : ഓണക്കാലത്തെ മദ്യവില്‍പനയിലെ വരുമാനത്തില്‍ റിക്കാര്‍ഡ് വര്‍ധന. എട്ടു ദിവസങ്ങളിലായി 409.55 കോടി രൂപയുടെ മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ മാത്രം വിറ്റഴിച്ചു. വ്യാജന്റെ കണക്കും, കള്ളുഷാപ്പുകളിലെ വരുമാനവും ഇതിനു പുറത്താണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയാണ് ഇത്തവണ മദ്യവില്‍പനയിലൂടെയുള്ള വരുമാനത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 353.08 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.

ഈ മാസം ഒന്നു മുതല്‍ ഉത്രാടദിനമായ ചൊവ്വാഴ്ച വരെയുള്ള 13 ദിവസംകൊണ്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തവണ ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 59 കോടിയായിരുന്നു.

ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. ഓണക്കാലത്ത് 53.84 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മദ്യം വിറ്റ ചാലക്കുടിയില്‍ ഇത്തവണ 40 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. അതേസമയം, കഴിഞ്ഞ തവണത്തേതില്‍ നിന്നും മദ്യവിലയില്‍ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ മദ്യ ഉപഭോഗത്തില്‍ വര്‍ധന ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല.

Keywords: Onam-licker-beevrage-record-collection

Post a Comment

0 Comments

Top Post Ad

Below Post Ad