Type Here to Get Search Results !

Bottom Ad

ഓണാഘോഷം സംഘര്‍ഷത്തില്‍ കാലഷിച്ചു; സി.പി.എം പ്രവര്‍ത്തകന് തലക്കടിയേറ്റു


കാഞ്ഞങ്ങാട്  (www.evisionnews.in)  : തോയമ്മലില്‍ ഓണാഘോഷത്തിനിടയില്‍ സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകന് തലക്കടിയേറ്റു. ഹൊസ്ദുര്‍ഗ് ലക്ഷ്മിനഗറിലെ രൂപേഷി(25)നാണ് തലക്കടിയേറ്റത്. ബുധനാഴ്ച വൈകിട്ട് തോയമ്മല്‍ യൂത്ത് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീജിത്തി(28)നെ വധശ്രമക്കേസില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. 

ഓണാഘോഷ പരിപാടികള്‍ക്കിയടില്‍ രൂപേഷും ശ്രീജിത്തും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. ഒരു കിലോമീറ്റര്‍ അകലെ ചെമ്മട്ടംവയല്‍ വെയ്റ്റിംഗ് ഷെഡ്ഡില്‍ വെച്ച് രണ്ടു പേരും വീണ്ടും തര്‍ക്കം നടന്നു. അവിടെ വെച്ച് ശ്രീജിത്ത് രൂപേഷിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

Keywords: Onam-atack-cpm-party-member-injured

Post a Comment

0 Comments

Top Post Ad

Below Post Ad