ബദിയടുക്ക (www.evisionnews.in) : ബദിയടുക്കയില്‍ വീടിന്റെ വാതില്‍പൂട്ട് പൊളിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ബദിയടുക്കയിലെ റബ്ബര്‍ ബോര്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരന്‍ നവകാനയിലെ കേശവപാട്ടാളിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഓണാഘോഷത്തിന്റെ ഭാഗമായി വീടുപൂട്ടി ബന്ധുവീട്ടില്‍പോയിരുന്നു.
വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച ഒന്നരപവന്‍ സ്വര്‍ണമാലയും കൈചെയിനുമാണ് മോഷണം പോയത്. വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. മറ്റെന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Badiaduka-house-theft-news
Post a Comment
0 Comments