Type Here to Get Search Results !

Bottom Ad

സഹോദരന് മരിച്ചതിന് പിന്നാലെ സഹോദരിയും മരിച്ചു


തളങ്കര (www.evisionnews.in) : സഹോദരന്‍ മരിച്ച് പത്താംനാള്‍ സഹോദരിയും മരിച്ചു. തളങ്കര സിറാമിക്‌സ് റോഡിലെ പരേതനായ ടി.എ മുഹമ്മദ് കുഞ്ഞി തങ്കീസിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (75)യാണ് അന്തരിച്ചത്. മക്കള്‍: സലിം (ഡാന്‍ഡലി), ആയിഷ, സാഹിറ, ജുമൈല (ജപ്പാന്‍), ഹാരിസ്, അമീര്‍ (രണ്ടുപേരും സൗദി). മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, സിക്കന്തര്‍, നസിയ, ഹാജറ, സൈബുന്നീസ. 

നഫീസയുടെ സഹോദരന്‍ തായലങ്ങാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഉമ്പു ഈ മാസം 17നാണ് അന്തരിച്ചത്. മറ്റു സഹോദരങ്ങള്‍: ഇല്യാസ് അബൂബക്കര്‍ (യു.കെ), മുഹമ്മദ് കുഞ്ഞി യൂണിവേഴ്‌സല്‍.

Keywords: Obitury-talangara

Tags

Post a Comment

0 Comments

Top Post Ad

Below Post Ad