Type Here to Get Search Results !

Bottom Ad

കുവൈത്തില്‍ മരിച്ച കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും


നീലേശ്വരം: കുവൈത്തില്‍ മരിച്ച കരിന്തളം വേളൂര്‍ സ്വദേശി ജി. സനോജിന്റെ (33) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. അഞ്ചര വര്‍ഷം മുമ്പ് ജോലി തേടി കുവൈത്തിലേക്കു പോയ സനോജ് ഇതുവരെ നാട്ടില്‍ വന്നിരുന്നില്ല. അബ്ബാസിയയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ രോഗം മൂര്‍ഛിച്ചു. ഏറെ നാളായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരുന്നതിനിടെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 

ടി.പി ഗംഗാധരന്‍-ശ്രീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗ്രീഷ്മ, സല്‍ജിത്ത് (വ്യാപാരി, ചീമേനി). 

Keywords: Obitury-gulf-body

Post a Comment

0 Comments

Top Post Ad

Below Post Ad