Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് വിദ്യാര്‍ത്ഥി സദസും സി.എച്ച് ബെസ്റ്റ് അച്ചീവ്‌മെന്റ് അവാര്‍ഡ് വിതരണവും നാളെ

ബോവിക്കാനം (www.evisionnews.in): കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചരമദിനത്തില്‍ എം.എസ്.എഫ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി സദസും സി.എച്ച് ബെസ്റ്റ് അച്ചീവ്‌മെന്റ് അവാര്‍ഡ് വിതരണവും നാളെ നടക്കും. വൈകിട്ട് നാലു മണിക്ക് പൊവ്വല്‍ ലീഗ് ഓഫീസില്‍ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം കണ്‍വീനര്‍ എ.ബി ഷാഫി ഉദ്ഘാടനം ചെയ്യും. അഷ്റഫ് ബോവിക്കാനം അധ്യക്ഷത വഹിക്കും. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഉസാമ പള്ളങ്കോട് സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തും. 

ആവിഷ്‌ക്കാര്‍സ് ഹാമാരി ശിക്ഷാ വര്‍ക്ക് ഷോപ്പ് മെമ്പര്‍ ഷരീഫ് പൊവ്വലിനുള്ള സി.എച്ച് ബെസ്റ്റ് അച്ചീവ്‌മെന്റ് അവാര്‍ഡ് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി വിതരണം ചെയ്യും. ചടങ്ങില്‍ സംസ്ഥാന ഉപാധ്യാക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഹാഷിം ബംബ്രാണിക്ക് സ്വീകരണം നല്‍കും. യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദിഖ് ബോവിക്കാനം, ഉദുമ മണ്ഡലം പ്രസിഡണ്ട് ഖാദര്‍ ആലൂര്‍, എം.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ബാത്തിഷ പൊവ്വല്‍, മഹറൂഫ് ഇസ്സത്, മൊയ്തീന്‍ ബാവിക്കര സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad