Type Here to Get Search Results !

Bottom Ad

കെ. മാധവന്റെ നിര്യണത്തിൽ ഗ്ലോബൽ മിഷൻ ജില്ലാ കമ്മറ്റി അനുശോചിച്ചു

കാഞ്ഞങ്ങാട്: (www.evisionenws.in)സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയൻ കമ്മ്യുണിസ്റ്റും കാഞ്ഞങ്ങാടിന്റെ വികസന ശില്പിയുമായിരുന്ന കെ. മാധവന്റെ നിര്യാണത്തിൽ ശ്രീനാരായണ ഗ്ലോബൽ മിഷൻ കാസർകോട് ജില്ലാ കമ്മറ്റി യോഗം അനുശോചിച്ചു. പുതുതലമുറ ജീവിതത്തിൽ മാതൃകയാക്കേണ്ടുന്ന പോരാട്ടവീര്യം പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു കെ. മാധവന്റെതെന്ന് ഗ്ലോബൽ മിഷൻ അഭിപ്രായപ്പെട്ടു. 
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.സി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, ചീഫ് കോ ഓഡിനേറ്റർ ടി. ബാലകൃഷ്ണൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ പി.സി.വിശ്വംഭരൻ പണിക്കർ, കെ. കുമാരൻ , കോ ഓഡിനേറ്റർ പി. പി. നാരായണൻ, കെ.ജി. കൊടക്കാട്, അഡ്വ. കെ. കെ.സതീഷ്‌കുമാർ, സി. കുമാരൻ മാസ്റ്റർ, കെ.വി.രാഘവൻ, പ്രമോദ് കരുവളം, കെ. ദിനേശൻ, അഡ്വ അർജുനൻ വയലിൽ, കെ. വി. സുകുമാരൻ, എക്കാൽ രാഘവൻ, സി.ചിത്രാകരൺ, സുജിത് കൊടക്കാട്, പി. പി. രവി, ടി.പി നാരായണി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad