കുന്നുംകൈ:(www.evisionnews.in) കുന്നുംകൈ വെസ്റ്റ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാഖ യു. എ. ഇ ,കെ എം സി സി കമ്മിറ്റി ഭീമനടി, കാലിക്കടവില്‍ നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ കര്‍മ്മം എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങളുടെ കാര്‍മികത്വത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ ചടങ്ങില്‍ പ്രാര്‍ത്ഥന നടത്തി. ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് എ ദുല്‍കിഫിലി ചടങ്ങില്‍ അധ്യക്ഷനായി. ജാതിയില്‍ അസിനാര്‍ സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വി കെ സൈനുദ്ധീന്‍ ചികിത്സാസഹായം വിതരണവും ഹനീഫ ചെമ്പ്രങ്ങാനം നിര്‍മ്മാണ ഫണ്ട് വിതരണവും നടത്തി. ഫസല്‍ ഹാമിദ് കൊയമ്മ തങ്ങള്‍, മൌവ്വല്‍ അഷ്‌റഫ് അബുദാബി, ടി പി അബ്ദുല്‍ കരീം ഹാജി, പി കെ അബ്ദുല്‍ ഖരീം മൗലവി, സി എച്ച് അസീസ്,എ വി അബ്ദുല്‍ ഖാദര്‍ , കെ നൗഷാദ്, മുബഷിര്‍ പെരുമ്പട്ട, വി പി നൂറുദ്ധീന്‍ മൗലവി, ടി പി നസീര്‍ എന്നിവര്‍ സംബന്ധിച്ചു.
keywords : kunnum-kai-beemandi-kmcc-baithurlraham

Post a Comment
0 Comments