കാസര്‍കോട്:(www.evisionnews.in) നാടിന്റെ വികസനരംഗത്ത് ഒരു ജനപ്രതിനിധിയോളം തന്നെ കരാറുകാരും തുല്യപങ്കുവഹിക്കുന്നുണ്ടെന്നും ചില ഒറ്റപ്പെട്ട കരാറുകാരില്‍ നിന്നും ഉണ്ടാകുന്ന വീഴ്ചകള്‍ മൊത്തം കരാറുകാരുടെ മേല്‍ അക്ഷേപിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുമറികടക്കാന്‍ കാസര്‍കോട് ജില്ലയിലെ യുവ കരാറുകാര്‍ വര്‍ക്കുകളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനു മുന്നിട്ടിറങ്ങണമെന്നും എന്‍. എ. നെല്ലിക്കുന്ന് എം.എല്‍. എ പറഞ്ഞു. കേരള ഗവ.കോണ്‍ട്രക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാസിര്‍ ചെങ്കള സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.എച്ച്. മൊയ്തീന്‍ കുഞ്ഞി ചാപ്പാടി അധ്യക്ഷത വഹിച്ചു. ബീഫാത്തിമ ഇബ്രാഹിം, വിവിധ സംഘടനാ നേതാക്കളായ വര്‍ഗ്ഗീസ് കണ്ണാംപള്ളി, ചേക്കൂട്ടി കോഴിക്കോട്, കെ. മൊയ്തീന്‍ കുട്ടി എന്നിവര്‍ സംബന്ധിച്ചു.
keywords : contractors-youth-wing-mla-na-nellkunu-

Post a Comment
0 Comments