Type Here to Get Search Results !

Bottom Ad

പരക്കെ എക്‌സൈസ് റെയ്ഡ്: കഞ്ചാവുമായി യുവാവും വാഷുമായി വീട്ടമ്മയും അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.in) വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെയും വാഷുമായി വീട്ടമ്മയും അറസ്റ്റിലായി. ബേള കടമ്പളയിലെ മുഹമ്മദ് ഷാഫി (28)യെയാണ് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അഞ്ച് പാക്കറ്റുകളായി നിറച്ച 25 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്നും പിടികൂടിയത്.

100 ലിറ്റര്‍ വാഷുമായി അഡൂര്‍ ചാമക്കൊച്ചിയിലെ ചന്ദ്രാവതി (42)യെ ആദൂരിലാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ പിറക് വശത്ത് പ്ലാസ്റ്റിക് വീപ്പയില്‍ സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.

150 പാക്കറ്റ് പാന്‍പരാഗുമായി തെക്കില്‍ ബന്താടിലെ ഹാരിസി(45)നെ വിദ്യാനഗര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

Keywords:Kasaragod-Drugs-Held-Excise

Post a Comment

0 Comments

Top Post Ad

Below Post Ad