ബദിയടുക്ക:(www.evisionnews.in) മുഗു ഉറുമിയില്‍ പണത്തെ ചൊല്ലി സംഘട്ടനം. സംഭവവുമായി ബന്ധപ്പെട്ട് മുഗുവിലെ അബ്ദുല്ലയുടെ ഭാര്യ ഖദീജയുടെ പരാതിയില്‍ മംഗല്‍പാടി പെരിങ്കടിയിലെ മുഹമ്മദ് (45), മക്കളായ കുബ്‌റ (22), റംസീന (18) എന്നിവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. മുഹമ്മദിന്റെ പരാതിയില്‍ അബ്ദുല്ല, മുസ്തഫ എന്നിവര്‍ക്കെതിരേയും കേസെടുത്തു.
ഏഴിന് വൈകിട്ടാണ് സംഭവം നടന്നത്. ഖദീജ കുബ്‌റക്ക് പണം നല്‍കാനുണ്ടായിരുന്നു.
പണം ചോദിച്ച് കുബ്‌റയും കുടുംബവും മുഗുവിലെ ഖദീജയുടെ വീട്ടിലെത്തിയപ്പോഴാണ് തര്‍ക്കവും സംഘട്ടനവും നടന്നത്.
Keywords:Kasaragod-Badiadukka-Mony-Clash

Post a Comment
0 Comments