Type Here to Get Search Results !

Bottom Ad

വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ നിയന്ത്രിക്കുവാന്‍ മഹല്ല് കമ്മിറ്റികള്‍ ഏകീകൃത തീരുമാനം കൈക്കൊള്ളണം- മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍


കാസര്‍കോട്.(www.evisionnews.in)വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ നിയന്ത്രിക്കുവാന്‍ മഹല്ല് കമ്മിറ്റികള്‍ ഏകീകൃത തീരുമാനം കൈകൊള്ളണമെന്ന് മുട്ടത്തോടി ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ പറഞ്ഞു.ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ പവിത്രമായ ചടങ്ങാണ് നിക്കാഹും സല്‍ക്കാരവും.ഇത് വളരെ ലളിതമായ രീതിയില്‍ നടത്തുവാനാണ് ഇസ്ലാം അനുശാസിക്കുന്നത്.എന്നാല്‍ ഇന്ന് പലരും മത്സരിച്ചും ആര്‍ഭാടം കാണിച്ചും വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുകയാണ്.
സമീപകാലത്തായി വിവാഹത്തിന്റെ പേരിലുള്ള അനാചാരങ്ങളും ധൂര്‍ത്തും വര്‍ധിച്ച് വരികയാണ്.മഹല്ല് കമ്മിറ്റികള്‍ മുഖാന്തിരം ഇവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ടെങ്കിലും പലപ്പോഴും തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നില്ല. എല്ലാ മഹല്ല് കമ്മിറ്റികളും ഒരു ഏകീകൃത തീരുമാനം കൈകൊണ്ടാല്‍ മാത്രമെ അതിരുവിടുന്ന വിവാഹാഘോഷങ്ങള്‍ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളു.
കോപ്പയിലെ വിവാഹ വീട്ടില്‍ വധുവിന്റെ മാതൃപിതാവ് വാക്കേറ്റത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച വിഷമകരമായ സംഭവം ഏവരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. വിവാഹ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.

keywords : kasragod-marriage-issue-discuss-

Post a Comment

0 Comments

Top Post Ad

Below Post Ad