ന്യൂഡല്‍ഹി (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിലെ ഒരു മന്ത്രി ഡല്‍ഹി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നുവെന്ന ആരോപണവുമായി ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ. പാര്‍ലമെന്റിന് സമീപം വന്‍ ലൈംഗിക വ്യാപാരകേന്ദ്രം നടത്തുന്ന മന്ത്രി ദിവസം അഞ്ചു കോടിരൂപയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നതെന്നും ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് മലിവാളിന്റെ ആരോപണം.
ഒരു പെണ്‍കുട്ടിയെ ദിവസം മുപ്പതു പേര്‍ക്കുവരെയാണ് കാഴ്ചവയ്ക്കുന്നത്. എട്ടും പത്തും വയസുള്ള കുട്ടികളെ വരെ ഇവിടെ കാഴ്ചവയ്ക്കുന്നുണ്ട്. വര്‍ഷങ്ങളായി ഈ പ്രമുഖന്‍ രാജ്യ തലസ്ഥാനത്തു ലൈംഗികവ്യാപാരത്തിനു ചുക്കാന്‍ പിടിക്കുകയാണെന്നും സ്വാതി പറയുന്നു. ജിബി റോഡിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഒരു ദേശീയപാര്‍ട്ടിയുടെ ദില്ലിയിലെ പ്രമുഖനായ നേതാവും കേന്ദ്രമന്ത്രിക്കൊപ്പം ലൈംഗിക വ്യാപാര കേന്ദ്രം നടത്തിപ്പിനുണ്ടെന്നും സ്വാതി ആരോപിക്കുന്നു. ഇതിനായുള്ള തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റിനു മൂന്നു കിലോമീറ്റര്‍മാത്രം അകലെയാണ് കേന്ദ്രം. താന്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് തനിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ നീക്കങ്ങളെ തടയുകയായിരുന്നു അവരുടെ ലക്ഷ്യം. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് തന്നെ അറസ്റ്റുചെയ്യിക്കുമെന്നും അധ്യക്ഷ സ്ഥാനത്ത് നീക്കുമെന്നും ഭീഷണിപ്പെടുത്തിയതായും സ്വാതി മലിവാള്‍ പറഞ്ഞു.
Keywords: Newdelhi-news-sex-racket-swathi-malival
Post a Comment
0 Comments