ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള ടൗണ്‍ നവീകരണ പ്രവൃത്തിയില്‍ നടന്നത് നടുക്കുന്ന തീവെട്ടിക്കൊള്ളയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. നിര്‍മാണത്തിലെ അപാകതയും നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചതുമാണു ടൗണിലെ മെക്കാഡം ടാറിങ് മാസങ്ങള്‍ക്കുള്ളില്‍ മഴപെയ്തതോടെ കുത്തിയൊലിച്ചു പോയതെന്നും കണ്ടെത്തിയിട്ടുണ്ട്. ചെര്‍ക്കള ടൗണ്‍ നവീകരണ പ്രവൃത്തിയിലെ ക്രമക്കേട് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണു വിജിലന്‍സിന്റെ കണ്ടെത്തല്‍.
നവീകരണത്തിന്റെ ഭാഗമായി ട്രാഫിക് സര്‍ക്കിളുകള്‍ നിര്‍മിച്ചത് അശാസ്ത്രീയമായാണ്. ഇത് അപകടങ്ങള്‍ക്കിടയാക്കുമെന്നും സംഘം വിലയിരുത്തി. യാത്രക്കാര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കുന്നതിനു പകരം രണ്ടു സര്‍ക്കിളുകളാണു നിര്‍മിച്ചിരിക്കുന്നത്. ഇത് വാഹനയാത്രക്കാരെ വട്ടംകറക്കുന്നു. മെക്കാഡം ടാറിംഗിനോടനുബന്ധിച്ച് ഓവുചാലുകള്‍ നിര്‍മിച്ചിട്ടില്ലെന്നും ഇതു റോഡ് തകരാനിടയാക്കുമെന്നും വിജിലന്‍സ് കണ്ടെത്തി.
ടൗണില്‍ രണ്ടു കോടിയോളം രൂപ ചെലവില്‍ കഴിഞ്ഞ ഏപ്രിലില്‍ മെക്കാഡം ടാറിംഗ് നടത്തിയത്. നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചു നാട്ടുകാരില്‍നിന്നു വിജിലന്‍സിന് നേരത്തെ തന്നെ പരാതികള്‍ ലഭിച്ചു. ഡിവൈഎസ്പി കെ.വി രഘുരാമന്‍, പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സുരേഷ്‌കുമാര്‍, യു.കെ രവീന്ദ്രന്‍ പരിശോധനക്കു നേതൃത്വം നല്‍കി.
Keywords: Kasaragod-news-cherkala-traffic-taring-road-vigilance
Post a Comment
0 Comments