Type Here to Get Search Results !

Bottom Ad

മംഗല്‍പാടിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അക്ഷയ കേന്ദ്രം ഉടമ അഷ്‌റഫ് റിമാന്റില്‍


മഞ്ചേശ്വരം (www.evisionnews.in) : മംഗല്‍പാടി പഞ്ചായത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ അറസ്റ്റിലായ ബന്തിയോട് സ്വദേശി അഷറഫിനെ കോടതി റിമാന്റ് ചെയ്തു. ബന്തിയോട് അക്ഷയ കേന്ദ്രം നടത്തിപ്പുകാരനാണ് അറസ്റ്റിലായ അഷ്‌റഫ് എന്ന് പോലീസ് പറഞ്ഞു. 

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജനനസര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ വ്യാജമായി നിര്‍മിച്ചു നല്കിയതിനെതിരെ മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി ടി.പവിത്രന്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇതുസംബന്ധിച്ച് മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ചെയ്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഞ്ചായത്ത് നല്കിയ അതേ നമ്പറില്‍ നാല് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിരുന്നു.

Keywords: Mangalapady-panchayath-fake-cirtificates-accused-remnted

Post a Comment

0 Comments

Top Post Ad

Below Post Ad