ഒരു മാസം മുമ്പാണ് സിപിഎം പ്രവര്‍ത്തകര്‍ കുടില്‍ കെട്ടി സര്‍ക്കാര്‍ സ്ഥലം കൈയേറിയത്. ഇതു സംബന്ധിച്ച് സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ ഭൂമി കൈയേറ്റത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ബദിയടുക്ക പോലീസിന്റെ സഹായത്തോടെ റവന്യു അധികൃതര്‍ ഭൂമി കൈയേറ്റം നീക്കം ചെയ്യാനെത്തിയപ്പോള്‍ ബദിയടുക്കയിലെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുടിലുകള്‍ നീക്കം ചെയ്യുന്നത് തടസപ്പെടുത്തിയിരുന്നു. കെട്ടിയ കുടിലുകള്‍ ജെസിബി ഉപയോഗിച്ചു നീക്കംചെയ്‌തെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ ഒഴിപ്പിക്കലില്‍ നിന്നും റവന്യു അധികൃതര്‍ പിന്തിരിഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി സിപിഐ, എഐവൈഎഫ് സംഘടനകള്‍ രംഗത്തു വന്നു.
കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്തിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരടങ്ങുന്ന സംഘം പോലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ ഉക്കിനടുക്കയിലെത്തി സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയ കുടിലുകള്‍ പൂര്‍ണമായും നീക്കം ചെയ്തത്. സ്ഥലത്തു സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു ബദിയടുക്ക എസ്‌ഐ എ. ദാമോദരന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Kasargod-medical-college-land-recovery-revenue-badiyadukka
Post a Comment
0 Comments