Type Here to Get Search Results !

Bottom Ad

മാധ്യമപ്രവര്‍ത്തകന്റെ കോലത്തിനൊപ്പം പാക് പതാകയെന്ന് തെറ്റിദ്ധരിച്ച്‌ ഹിന്ദുത്വവാദികള്‍ കത്തിച്ചത് മുസ്ലിംലീഗിന്റെ ഹരിതപതാക


തിരുവനന്തപുരം (www.evisionnews.in): മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണന്റെ കോലം കത്തിച്ച ഹിന്ദുത്വവാദികള്‍ പാക് പതാകയെന്ന് കത്തിച്ച് ചാമ്പലാക്കിയത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പച്ചക്കൊടി. ടെലിവിഷന്‍ ചര്‍ച്ചക്കിടെ നയതന്ത്ര വിദഗ്ധനോട് ഉറി ആക്രമണത്തെ കുറിച്ചുള്ള പാക് മാധ്യമങ്ങളുടെ പരാമര്‍ശം ചൂണ്ടിക്കാണിച്ചതിനാണ് മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണന്റെ കോലം ഹിന്ദുത്വവാദികള്‍ വഞ്ചിയൂരിലുള്ള മാതൃഭൂമി ഓഫീസിന് മുന്നില്‍ കത്തിച്ചത്. 

വേണുവും മാതൃഭൂമി ന്യൂസും മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വേണു പാക്കിസ്താന്റെ ആളാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം. എന്നാല്‍ ഇതിന് സൂചകമായി വേണുവിന്റെ കോലത്തില്‍ പാക്കിസ്ഥാന്‍ പതാകയെന്ന പേരില്‍ ചുറ്റിയിരുന്നത് മുസ്ലിം ലീഗിന്റെ കൊടിയായിരുന്നു. വെള്ളയും പച്ചയും ചേര്‍ന്ന പാക്ക് പതാകയില്‍ ചന്ദ്രക്കലയും നക്ഷത്രവും വലതു ഭാഗത്തേക്ക് തിരിഞ്ഞ രീതിയിലാണ്. പച്ച നിറത്തിലുള്ള കൊടിയില്‍ ചന്ദ്രക്കലയും നക്ഷത്രവും ഇടത്തോട്ടുള്ളത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാകയാണ്. ഇതാണ് പാക്ക് പതാകയെന്ന പേരില്‍ പ്രതിഷേധക്കാര്‍ വേണുവിന്റെ കോലത്തിനൊപ്പം കത്തിച്ചത്. പോലീസിന്റെ കണ്‍മുന്നിലായിരുന്നു പ്രതിഷേധം.


Keywords: Kerala-news-pak-protest-fired-iuml-flag-balakrishnan-mathrubhumi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad