Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് യുവാവിന് നേരെ കഞ്ചാവ് വില്‍പ്പന സംഘത്തിന്റെ അക്രമം; ഏഴ്‌ പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്


കാഞ്ഞങ്ങാട്:(www.evisionnews.in) കഞ്ചാവ് വില്‍പ്പന സംഘം യുവാവിനെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ ഏഴംഗസംഘത്തിനെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.പടന്നക്കാട് അനന്തംപള്ളയിലെ ഹിബാ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സി.എച്ച്.അബ്ദുള്ളയുടെ മകന്‍ കെ.കെ.ഫാറൂക്കിനെയാണ് കഴിഞ്ഞ ദിവസം രാത്രി സിയാറത്തിങ്കര പള്ളിക്കടുത്ത് സ്റ്റേഷനറി കടക്കുമുന്നില്‍ വെച്ച് അക്രമിച്ചത്. മരക്കാപ്പുകടപ്പുറം സ്വദേശികളായ ശ്യാം, സുരാജ്, സുജിത്ത്, ബബീഷ്, സുധീഷ്, അമല്‍, വത്സലന്‍, പങ്കജാക്ഷന്‍ തുടങ്ങി ഒരുസംഘം ആളുകളാണത്രെ അക്രമിച്ചത്. പ്രതികള്‍ രണ്ടുദിവസം മുമ്പ് കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്താനുള്ള ശ്രമം ഫാറൂക്കും സംഘവും തടഞ്ഞിരുന്നുവത്രെ. ഇതാണത്രെ അക്രമത്തിന് കാരണം.

keywords : kanganad-ganja-group-attack-police


Post a Comment

0 Comments

Top Post Ad

Below Post Ad