Type Here to Get Search Results !

Bottom Ad

ടൗണിലേക്ക് പോയ ഭര്‍ത്താവിനെ കാണാതായതായി യുവതിയുടെ പരാതി


കാഞ്ഞങ്ങാട്: (www.evisionnews.in)കാഞ്ഞങ്ങാട് ടൗണില്‍ പോവുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനായ യുവാവ് തിരിച്ചെത്തിയില്ലെന്ന് പരാതി.ചെമ്മട്ടംവയല്‍ പുതുവൈലെ കുഞ്ഞിരാമന്റെ മകന്‍ പ്രസാദ്(39)നെയാണ് കാണാതായത്. കഴിഞ്ഞ 16ന് രാവിലെ കാഞ്ഞങ്ങാട് ടൗണിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്രസാദ് വൈകുന്നേരം ഭാര്യയെ ഫോണില്‍ വിളിച്ച് കാസര്‍കോട് രണ്ടുദിവസത്തെ പണിയുണ്ടെന്നും അങ്ങോട്ടുപോവുന്നു എന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവുമില്ലത്രെ. ഇതുസംബന്ധിച്ച് ഭാര്യ അംബികയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

keywords : kanhangad-twon-youngman-missing

Post a Comment

0 Comments

Top Post Ad

Below Post Ad