Type Here to Get Search Results !

Bottom Ad

ആജീവനാന്ത സൗജന്യ വോയ്‌സ് കോളുമായി ബിഎസ്എന്‍എല്‍


ഇ-ടെക്:(www.evisionnews.in) 2ജി, 3ജി ഉപഭോക്താക്കള്‍ക്ക് ആജീവനാന്തം സൗജന്യമായി വോയ്‌സ് കോളുകള്‍ നല്‍കാനുള്ള പദ്ധതിയുമായി ബിഎസ്എന്‍എല്‍. അടുത്തവര്‍ഷം മുതലാണ് സേവനം നല്‍കുക. റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം വിലയിരുത്തിയതിനുശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നു ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ജിയോയിലും കുറവു പണം ഈടാക്കിക്കൊണ്ടായിരിക്കും സേവനം. വീടുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ജിയോയുടെ അടിസ്ഥാന ഓഫറുകള്‍ തുടങ്ങുന്നത് 149 രൂപയ്ക്കാണ്. അതിലും കുറഞ്ഞനിരക്കില്‍ വോയ്‌സ് കോള്‍ ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യം.

കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിഎസ്എന്‍എല്ലിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത്.

4ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ റിലയന്‍സുമായി നേരത്തെ ബിഎസ്എന്‍എല്‍ കൈകോര്‍ത്തിരുന്നു. 4ജിയില്‍ മാത്രമാണ് ജിയോയുടെ ഓഫറുകള്‍. എന്നാല്‍ 2ജി, 3ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്ലിന്റെ നീക്കം.

Post a Comment

0 Comments

Top Post Ad

Below Post Ad