Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ഹൈവേ കൊള്ള: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ചെര്‍ക്കള (www.evisionnews.in): ദേശീയപാതയില്‍ തെക്കില്‍ വളവില്‍ കാര്‍ തടഞ്ഞ് കോടികള്‍ കൊള്ളയടിച്ച കേസില്‍ രണ്ടു പേരെ കൂടി വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തും സംഘവും അറസ്റ്റു ചെയ്തു. ഇവരെ വൈകിട്ടോടെ മുഖംമൂടി ധരിച്ച് കോടതിയില്‍ ഹാജരാക്കും. കൊള്ളയടിച്ച പണത്തിനും മറ്റു തെളിവിനും വേണ്ടി പോലീസ് കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്തിവരികയാണ്. 

ഇക്കഴിഞ്ഞ ആഗസ്ത് ഏഴിനാണ് പൂനെയിലും തലശേരിയിലുമായി ജ്വല്ലറി കട നടത്തുന്ന പൂനെ സ്വദേശി വികാസ് എന്നയാളുടെ കോടികള്‍ ക്വട്ടേഷന്‍ സംഘം തോക്കുചൂണ്ടി കൊള്ളയടിച്ചത്. പൂനെയില്‍നിന്നും തലശേരിയിലേക്ക് എര്‍ടിക കാറില്‍ കൊണ്ടുപോവുകയായിരുന്ന ഹവാല പണമാണ് എട്ടംഗ സംഘം കവര്‍ച്ച ചെയ്തത്.

ജ്വല്ലറിയിലെ ജോലിക്കാരനുമായ ഗണേഷാണ് ഒന്നരക്കോടി കൊള്ളയടിച്ചതായി വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ നേരത്തെ കൂത്തുപറമ്പ് സ്വദേശികളായ ഫുട്ബോള്‍ താരങ്ങളായ എന്‍.കെ മൃദുല്‍, ടുട്ടു എന്നിവര്‍ ഉള്‍പ്പടെ റെനില്‍, സൂരജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജ്വല്ലറി വര്‍ക്സ് ഉടമയുടെ കാര്‍ ഡ്രൈവറായ തലശേരി സ്വദേശി പ്രജീഷാണ് പണംകൊണ്ടുവരുന്ന വിവരം ക്വട്ടേഷന്‍ സംഘത്തിന് ചോര്‍ത്തിക്കൊടുത്തതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ മറ്റു ബാഹ്യ ഇടപെടലുകള്‍ പുറത്തു കൊണ്ടുവരാന്‍ നേരത്തെ അറസ്റ്റിലായ മിഥുനിനേയും ഇപ്പോള്‍ അറസ്റ്റിലായ രണ്ടു പ്രതികളേയും പോലീസ് ഉടന്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad