അഹമ്മദാബാദ് (www.evisionnews.in): ഗുജറാത്ത് ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനി ഗുജറാത്തില്‍ പോലീസ് തടവില്‍ നിന്നും വിട്ടയച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് വിട്ടയച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. അതിനിടെ തടവില്‍ നിന്ന് വിട്ടയച്ചതിനെ പിന്നാലെ ജിഗ്നേഷ് പറഞ്ഞത് കഴിഞ്ഞ ദിവസം രാത്രി ഞാന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദിവാസി-ദളിത് സമ്മേളനത്തില്‍ കസേരകള്‍ പറക്കുന്നത് സ്വപ്നം കണ്ടെന്ന് പറഞ്ഞാണ് അറസ്റ്റ് നടപടിയെ അദ്ദേഹം പരിഹസിച്ചത്.
ഡല്‍ഹിയില്‍ നടന്ന ദളിത് സ്വാഭിമാന റാലിക്ക് ശേഷം ഗുജറാത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പോലീസ് കസ്റ്റഡിലെടുത്തത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. മേവാനിയെ പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

Post a Comment
0 Comments