Type Here to Get Search Results !

Bottom Ad

ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, കൃത്യം നടത്തിയത് അമീറുള്‍ ഇസ്ലാം ഒറ്റയ്ക്ക്

കൊച്ചി (www.evisionnews.in): കേരളം ഉറ്റുനോക്കുന്ന ജിഷ വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജിഷയെ അമീറുള്‍ ഇസ്ലാം ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. പ്രതി ലൈംഗിക വൈകൃതമുള്ള ആളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

വീട്ടില്‍ അതിക്രമിച്ച് കടന്ന് ജിഷയെ കീഴ്പ്പെടുത്തിയ ശേഷമാണ് അമീറുള്‍ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമീറുളിനെതിരെ രഹസ്യമൊഴികള്‍ ഉള്‍പ്പെടെ 195 സാക്ഷികളേയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. ജിഷയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത ഉമിനീരില്‍ അമീറുളിന്റെ ഡിഎന്‍എയാണെന്നും വ്യക്തമാക്കുന്നു. അതേസമയം കൊലപാതകത്തിന് ദൃക്‌സാക്ഷികളില്ല എന്നത് പ്രോസിക്യൂഷന് എതിരാകുമോ എന്ന ആശങ്കയുമുണ്ട്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിര്‍ദേശം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ നീക്കം.

ഏപ്രില്‍ 28നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ ക്രൂരപീഡനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16നാണ് പ്രതി അമീറുള്ളിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും അറസ്റ്റു ചെയ്തത്.


Keywords: Kochi-news-jisha-police-ameerul-islam

Tags

Post a Comment

0 Comments

Top Post Ad

Below Post Ad