Type Here to Get Search Results !

Bottom Ad

കാസര്‍കോട് മണ്ഡലത്തില്‍ പഞ്ചായത്ത്തല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തിലെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. മാര്‍പ്പനടുക്കയില്‍ നടന്ന കുമ്പഡാജെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഖാസിം അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി പട്‌ല മെമ്പര്‍ഷിപ്പ് പഞ്ചായത്ത് ഭാരവാഹികള്‍ക്ക് കൈമാറി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് പൊസൊളിഗെ, എം. അബൂബക്കര്‍, ബി.ടി അബ്ദുല്ല കുഞ്ഞി, എസ് മുഹമ്മദ്, അലി തുപ്പക്കല്‍, ജി.കെ ഇബ്രാഹിം, ഫാറൂഖ് കുമ്പഡാജെ, നുറുദ്ദീന്‍ ബെളിഞ്ച പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad