മംഗളൂരു (www.evisionnews.in): കുറ്റിക്കോലിലെ കുടുംബം സഞ്ചരിച്ച ആള്‍ട്ടോ കാറിന് തീപിടിച്ചു. കുന്താപുരത്തിനടുത്ത് കോട്ടയിലാണ് ഓടിക്കൊണ്ടിരിക്കെ തീപിടുത്തമുണ്ടായത്. കുറ്റിക്കോലിലെ ചക്രപാണിയും അമ്മയും ഭാര്യയും അഞ്ചുവയസുള്ള കുട്ടിയും സഞ്ചരിച്ച ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചുവെങ്കിലും ചക്രപാണിയും കുടുംബവും കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. തലനാരിഴ വ്യത്യാസത്തിലാണ് കുടുംബം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂന്നു മൊബൈല്‍ ഫോണുകളും 25,000ഓളം രൂപയും ലൈസന്‍സും രേഖകളും അടങ്ങുന്ന ബാഗും കത്തിനശിച്ചു. എഞ്ചിനിലുണ്ടായ സ്പാര്‍ക്കാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Post a Comment
0 Comments