Type Here to Get Search Results !

Bottom Ad

മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ


മംഗളൂരു (www.evisionnews.in): മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി സൗജന്യ വൈഫൈ സംവിധാനം നിലവില്‍ വന്നു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ അറിയിച്ചതാണിത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണു വൈഫൈ ലഭ്യമാക്കുന്നത്. പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം പൂര്‍ണതോതില്‍ ലഭ്യമാക്കും.

മംഗളൂരുവിന് പുറമെ കോയമ്പത്തൂര്‍, ജോധ്പുര്‍, ഹാസിപുര്‍ സ്റ്റേഷനുകളിലും ഇതേ സംവിധാനം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് ഒരു മണിക്കൂര്‍ വരെ 100 എംബിപിഎസ് വേഗത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതാണു സംവിധാനം. എല്ലാ പ്ലാറ്റ്ഫോമുകളിലും വൈഫൈ ലഭ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 100 എ ഒന്ന്, എ ക്ലാസ് റെയില്‍വേ സ്റ്റേഷനുകളിലാണു വൈഫൈ സൗകര്യം ലഭ്യമാക്കുന്നത്. പ്രതിദിനം പത്ത് മില്യണ്‍ യാത്രക്കാര്‍ക്ക് ഇത് ഉപകാരപ്പെടും. റെയില്‍വയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിതു നടപ്പാക്കുന്നത്.


Keywords: Karnataka-news-manglore-central-railway-station-wifi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad