പാലക്കാട് (www.evisionnews.in): സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട്ട് മധ്യവയസ്‌കനെ വീട്ടുകാര്‍ കൊലപ്പെടുത്തി. പുതുപ്പരിയാരം സ്വദേശി മണികണ്ഠനാണു കൊല്ലപ്പെട്ടത്. സെപ്തംബര്‍ അഞ്ച് മുതല്‍ മണികണ്ഠനെ കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണലാണ് കൊലയുടെ ചുരുളഴിഞ്ഞത്.
മണികണ്ഠന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടെന്നാണ് പോലീസിനു ലഭിച്ച മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തി.ഉ ന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൊല്ലപ്പെട്ട മണികണ്ഠന്റെ സഹോദരങ്ങളെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
Keywords: Kerala-palakkad-news-murder-man-police
Post a Comment
0 Comments