പൊതുമുതല്‍ നശിപ്പിച്ചതിന് അറസ്റ്റിലായ ഭാഗ്യലക്ഷ്മി എന്ന യുവതിയുടെ അമ്മയാണ് ഈ വിവരം പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തിയത്. ഭാഗ്യലക്ഷ്മി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കെ.പി.എന്‍ ബസ് ഡിപ്പോയിലെ ബസുകള്‍ക്ക് തീവച്ചത്. ബസുകള്‍ അഗ്നിക്കിരയാക്കിയ ഗ്യാരേജിന്റെ സമീപത്താണ് ഭാഗ്യലക്ഷ്മിയും അമ്മയും താമിസിക്കുന്നത്. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ഭാഗ്യലക്ഷ്മിയോട് ഒരു സംഘം ആളുകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കണമെന്നും പ്രതിഫലമായി ഒരു ബിരിയാണിയും 100 രൂപയും വാഗ്ദാനം ചെയ്തതായും ഭാഗ്യയുടെ അമ്മ യെല്ലമ്മ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെയും ബസ് ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭാഗ്യലക്ഷ്മിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ യുവതി ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Karnataka-news-bangloru-kaveri-riot-lady-women-arrest
Post a Comment
0 Comments