Type Here to Get Search Results !

Bottom Ad

മുന്‍ മന്ത്രി കെ. ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയതാര് ? വിജിലന്‍സ് അന്വേഷണം തുടങ്ങി


കൊച്ചി (www.evisionnews.in): വിജിലന്‍സ് പരിശോധനക്ക് മുമ്പ് മുന്‍ മന്ത്രി കെ. ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ബാബുവിന്റെയും ഭാര്യയുടെയും രണ്ട് ബാങ്ക് ലോക്കറുകള്‍ റെയ്ഡിന് ഒരു മാസം മുമ്പ് കാലിയാക്കിയെന്നാണ് കണ്ടെത്തല്‍.

തൃപ്പൂണിത്തുറയിലെ എസ്ബിടി, എസ്ബിഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് ആഗസ്ത് മാസം കാലിയാക്കിയതായി വിജിലന്‍സ് സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ ബാങ്ക് അധികൃതര്‍ക്ക് വിജിലന്‍സ് നിര്‍ദേശം നല്‍കി. ഇതോടെ ബാങ്ക് അധികൃതരും അങ്കലാപ്പിലായിട്ടുണ്ട്. 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിന്റെയും ഭാര്യയുടെയും ബിനാമികളുടെയും ബാങ്ക് അക്കൗണ്ടുകളും വീടുകളും വിജിലന്‍സ് പരിശോധിച്ചിരുന്നു. എന്നാല്‍ കാര്യമായ ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഒരുമാസം മുമ്പ് ലോക്കറുകള്‍ കാലിയാക്കി പണവും രേഖകളും മാറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയയതാരെന്ന് വിജിലന്‍സ് പരിശോധിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad