Type Here to Get Search Results !

Bottom Ad

വാട്‌സ്ആപ്പിലിറങ്ങിയ പുലിവാല്‍ പിടിച്ച് നീലേശ്വരം മലയോരം

നീലേശ്വരം (www.evisionnews.in): വാട്‌സ് ആപ്പിലിറങ്ങിയ ചത്ത പുലിയുടെ വാലില്‍ കയറിപ്പിടിച്ച് നീലേശ്വരം മലയോരത്തുകാര്‍ വട്ടംകറങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ഭീമനടിയില്‍ പുലി ഷോക്കേറ്റ് ചത്തു എന്ന വാട്‌സ്ആപ്പ് ന്ദേശം പ്രചരിച്ചത്. പൊതു പണിമുടക്ക് ദിവസമായതിനാല്‍ എല്ലാവരും വീട്ടില്‍തന്നെയായതിലാല്‍ ചത്തപുലിയെ ഏറ്റെടുത്ത് വാട്‌സ്ആപ്പ് തലങ്ങും വിലങ്ങും വൈറലായി. വിവരമറിഞ്ഞ മാധ്യമപ്രവര്‍ത്തകരും പ്രശ്‌നമേറ്റെടുത്ത് വനപാലകരെ വിളിച്ചു. ഇതിനിടയിലാണ് സംഗതി വ്യാജമാണെന്നും പുലിപോയിട്ട് പൂച്ചപോലും ചത്തില്ലെന്ന കാര്യം പുറത്തായത്. ഇതോടെ ജനങ്ങളുടെ ആശങ്ക അകലുകയും ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad