ഹരിപ്പാട് (www.evisionnews.in): ഹരിപ്പാട് കരുവാറ്റയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നു യുവാക്കള്‍ മരിച്ചു. തകഴി ഉദുമ സ്വദേശികളായ മുഹമ്മദ് സാബിത്ത്, അനസ്, നൗഷാദ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ അപകട സ്ഥലത്തും ഒരാളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍പ്പെട്ടവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Keywords: Kerala-news-harippad-accident

Post a Comment
0 Comments