കാസര്‍കോട്.(www.evisionnews.in)കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥയാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍.ഇ-വിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടെന്തേ കേരളത്തിലല്ലേ എന്ന ചോദ്യമുയര്‍ത്തി നടത്തിയ തുറന്ന ചര്‍ച്ചയിലാണ് എ.വേലായുധന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പിന്നോക്ക ജില്ലയാണെന്നറിഞ്ഞ് കൊണ്ട് തന്നെ പണിഷ്‌മെന്റ് ട്രാന്‍സഫറായി പല ഉദ്യോഗസ്ഥരേയും കാസര്‍കോട്ടേക്ക് സ്ഥലം മാറ്റുന്നു.ഇത്തരം ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട് നിന്ന് സ്വന്തം ജില്ലയിലേക്കോ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ചേക്കേറുവാന്‍ ശ്രമിക്കുന്നു.ഇത്തരം അപഹാസ്യമായ നടപടികളിലൂടെ കാസര്‍കോട് ഉദ്യോഗസ്ഥരുടെ ഇടത്താവളമായി മാത്രം മാറുകയാണ്.
ജില്ലയോട് യാതൊരു തരത്തിലുള്ള പ്രതിബദ്ധതയോ , ആത്മാര്‍ത്ഥയോ കാണിക്കാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ അവരുടേതായ കാഴ്ചപ്പാടില്‍ മുന്നോട്ട് പോയത് കൊണ്ടാണ് ജില്ല ആര്‍ക്കും വേണ്ടാത്ത സ്ഥലമായി മാറിയത്.
മാറി മറി ഭരിച്ച ഇരുമുന്നണികളും കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി ഒരു പരിശ്രമവും നടത്തിയില്ല.ജില്ലയുടെ കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചില്ല.ജില്ലയിലെ എം.പിയും എം.എല്‍.എമാരും കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറായില്ല.വികസനത്തില്‍ രാഷ്ട്രീയം ഇടകലര്‍ത്താതെ മറ്റു സംസ്ഥാനങ്ങളിലുള്ളപോലെ വികസനകാര്യത്തില്‍ എല്ലാവരും ഒത്തരുമയോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.അതിവേഗ റെയില്‍വെ പാത കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നാല്‍ മംഗലാപുരം വരെ നീട്ടുന്നതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും.
എം.പിയുടെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായാല്‍ മാത്രമേ ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം യാഥാര്‍ത്ഥ്യമാവുകയുള്ളു.എം.പി ഇടപെടാത്തത് കൊണ്ടാണ് പല ട്രയിനുകള്‍ക്കും കാസര്‍കോട് സ്‌റ്റോപ്പില്ലാത്ത്. വിഷയത്തില്‍ എം.പി ഉടന്‍ ഇടപെടണമെന്നും എ.വേലായുധന്‍ ആവശ്യപ്പെട്ടു.ജില്ലയുടെ ഏത് വികസന കാര്യത്തിലും ബി.ജെ.പിയുടെ പിന്തുണ ഉണ്ടാകും.രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മാത്രം രാഷ്ട്രീയം കാണുകകയും വികസന കാര്യത്തില്‍ ഒരു പൊതുവായ സമീപനം സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ജില്ലയ്ക്ക് മുന്നോട്ട് പോകുവാന്‍ സാധിക്കുകയുള്ളുവെന്നും എ.വേലായുധന്‍ അഭിപ്രായപ്പെട്ടു.
keywords : kasaragod-evision-open-debt-bjp-leader

Post a Comment
0 Comments