തിരുവനന്തപുരം (www.evisionnews.in): ബി.ജെ.പിയുമായി പിണങ്ങി പിണറായിയുമായി ഇണങ്ങിയ വെള്ളാപ്പള്ളിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും കേരള കാസ്‌ട്രോയുമായ വിഎസ് അച്യുതാനന്ദന്‍ പടക്കൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ വി.എസ് രംഗത്ത് വന്നത്. മൈക്രോ ഫിനാന്‍സ് കേസ് അട്ടിമറിക്കാനുളള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകി്‌ലലെന്നും സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതിയാണ് വെള്ളാപ്പള്ളിയെന്നും കുറ്റപ്പെടുത്തിയാണ് വിഎസ് വാളുയര്‍ത്തിയത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരുമെന്നും വി.എസ് വ്യക്തമാക്കി.
എസ്എന്‍ഡിപി ശാഖകള്‍ കേന്ദ്രീകരിച്ച് മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തി വെള്ളാപ്പളളി കോടികള്‍ തട്ടിച്ചു എന്ന് വിജിലന്‍സിനു മുമ്പാകെ പരാതിയുമായി എത്തിയത് നേരത്തെ വി.എസായിരുന്നു. കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഈ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. വെളളാപ്പള്ളിയെ കൂടാതെ എസ്എന്‍ഡിപി പ്രസിഡന്റ് എം.എന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ മഹേശന്‍ എന്നിവരും കേസില്‍ പ്രതികളാണ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി വെള്ളാപ്പള്ളി നടേശന്‍ ചര്‍ച്ച നടത്തിയിരുന്നു. എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പുകഴ്ത്തുകയും തുടര്‍ന്ന് മൈക്രോ ഫിനാന്‍സ് കേസില്‍ തനിക്കൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിഎസിന്റെ പ്രതികരണം.
Post a Comment
0 Comments