Type Here to Get Search Results !

Bottom Ad

അഞ്ചോളം വാറണ്ടു കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): അഞ്ചോളം വാറണ്ടു കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കീഴൂരിലെ അബ്ദുല്‍ ഹമീദി (30) നെയാണ് ശനിയാഴ്ച രാത്രി കാസര്‍കോട്ട് വെച്ച് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. അക്രമക്കേസില്‍ ഉള്‍പ്പടെ പ്രതിയായ ഇയാള്‍ക്കെതിരെ പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടൗണ്‍ സ്റ്റേഷനിലെ അഡീ. എസ്.ഐ മോഹനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ഹമീദിനെ കസ്റ്റഡിയിലെടുത്തത്. 

ബേക്കല്‍ പോലീസ് സ്‌റ്റേഷനിലും കാസര്‍കോട് സ്റ്റേഷനിലുമായി ഹമീദിനെതിരെ അഞ്ചു കേസുകള്‍ നിലവിലുണ്ട്. കാസര്‍കോട്ട് ഒരു യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച കേസില്‍ പ്രതിയാണെന്നും കേസില്‍ ഹമീദ് ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad