ഇരിയണ്ണി (www.evisionnews.in) : എസ് എന്‍ ഡി പി ഇരിയണ്ണി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിന് നേരെ വീണ്ടും അക്രമം. മന്ദിരത്തിന്റെ ചുമരില്‍ അസഭ്യങ്ങളെഴുതി വൃത്തികേടാക്കുകയും മുറ്റത്തു സ്ഥാപിച്ചിരുന്ന കൊടിമരം പിഴുതെടുക്കുകയും ചെയ്തു. ഒഴിഞ്ഞ മദ്യക്കുപ്പികളും വരാന്തയില്‍ ഉപേക്ഷിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് അക്രമം നടന്ന വിവരം യോഗം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രകോപിപ്പിക്കുന്നതും അശ്ലീലം നിറഞ്ഞതുമാണ് മന്ദിരത്തിന്റെ ചുമരില്‍ കരിക്കട്ട കൊണ്ട് എഴുതിയ വാക്കുകള്‍. ഗുരുജയന്തി ദിനാഘോഷ ദിവസവും മന്ദിരത്തിന് നേരെ അക്രമം ഉണ്ടായിരുന്നു. അന്ന് മദ്യകുപ്പിയില്‍ മൂത്രം നിറച്ച് മന്ദിരത്തിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ ആ സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല. അക്രമ സംഭവത്തില്‍ ശാഖാ ഭാരവാഹികള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കി.
Keywords: Iriyanni-guru-mandir-attack

Post a Comment
0 Comments