കാസര്‍കോട് (www.evisionnews.in): ലോറിയും കാറും കൂട്ടിയിടിച്ച് മൊഗ്രാല്‍ സ്വദേശി മരിച്ചു. നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രി മെഡിക്കലിന്റെ പാര്‍ട്ണര്‍ മൊഗ്രാല്‍ കടവത്തെ എം.കെ കുഞ്ഞിമാഹിന്‍ എന്ന എം. കെ മാഹിനാ (70)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ എരിയാല്‍ ദേശീയ പാതയിലാണ് അപകടം. കുഞ്ഞിമാഹിന്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിമാഹിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം നാട്ടുകാര്‍ ഉടന്‍ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകന്‍ ഹസന്‍ നഹീം വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി എസ്.പി ജമീലയാണ് ഭാര്യ. റജില ഏക മകളാണ്. മരുമകന്‍: ഷംസുദ്ദീന്‍. മയ്യിത്ത് മൊഗ്രാല്‍ കടവത്ത് പുതിയ പള്ളി പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments