Type Here to Get Search Results !

Bottom Ad

വഞ്ചിതനായ വരനും മുങ്ങിയ വധുവും കാമുകനായ ഭര്‍ത്താവും അഴിയാക്കുരുക്കില്‍: സിനിമാ കഥപോലെ കുണ്ടംകുഴി കല്യാണം


കുണ്ടംകുഴി (www.evisionnews.in): ആദ്യരാത്രി ഭര്‍ത്താവിനെ കബളിപ്പിച്ച് മണിയറയില്‍ നിന്നും മുങ്ങിയ നവവധുവിന്റെ കുടുംബത്തിനും ജനസമക്ഷം ക്ഷേത്ര സന്നിധിയില്‍ യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടിയ ബേഡകത്തെ വരന്റെ വീട്ടുകാര്‍ക്കും യുവതിയെ സിനിമാ സ്‌റ്റൈലില്‍ സാഹസികമായി കടത്തിക്കൊണ്ടുപോയ മടിക്കൈ പൂടംകല്ലടുക്കത്തെ ബന്ധുവായ കാമുകന്റെ വീട്ടുകാര്‍ക്കും ഉറക്കവും മനസമാധാനവും നഷ്ടപ്പെട്ട് ഉഴലുന്നു. അതിനിടയില്‍ കല്യാണക്കാര്യത്തില്‍ പോലീസും ഇടപെട്ടതോടെ കുണ്ടംകുഴി കല്യാണം ജില്ലയിലാകെ ചര്‍ച്ചയാവുകയാണ്. 

ബേഡഡുക്കയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും സെപ്തംബര്‍ നാലിനാണ് മച്ചുനിയനായ കാമുകനോടൊപ്പം മടിക്കൈ പൂടംകല്ലടുക്കത്തെ യുവതി മുങ്ങിയത്. തുടര്‍ന്ന് ബേഡകം പോലീസില്‍ വരനും വീട്ടുകാരും യുവതിക്കും ബന്ധുക്കള്‍ക്കുമെതിരെ വിശ്വാസ വഞ്ചനക്കും നഷ്ടപരിഹാരത്തിനും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച ബേഡകം (www.evisionnews.in)പോലീസ് ചര്‍ച്ച നടത്തി എഗ്രിമെന്റുണ്ടാക്കിയിരുന്നു. ഏഴു ലക്ഷംരൂപ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരു ന്നു വ്യവസ്ഥ. ഇതില്‍ മൂന്ന് ലക്ഷം സെപ്തംബര്‍ 12ന് ന ല്‍കണമെന്നും ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാരും യുവതിയെ കടത്തിക്കൊണ്ടുപോയ കാമുകനും കരാറ് ലംഘിച്ചു. ഇതേതുടര്‍ന്ന് പോലീസ് വീണ്ടും യുവതിയുടെ കുടുംബക്കാരേയും കാമുകനായ ബന്ധുവിനെയും സ്റ്റേഷനിലേ ക്ക് വിളിപ്പിച്ചുവെങ്കിലും അവ ര്‍ പോകാന്‍ തയ്യാറായില്ല. ഇ തോടെ ബേഡകം പോലീസ് യുവതിയേയും കാമുകനെയും ബന്ധുക്കളെയും തേടി മടിക്കൈ പൂടംകല്ലടുക്കയിലെത്തി. മറ്റൊരു അവധി പറഞ്ഞ് പോലീസിനെ അവര്‍ തിരിച്ചയച്ചെങ്കിലും രണ്ടാമത് പറഞ്ഞ അവധിക്കും പണം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പോലീസ് മൂന്നുവീടുകളും ഇപ്പോള്‍ കയറിയിറങ്ങുകയാണ്. മൂന്നു കുടുംബക്കാര്‍ക്കും രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. രണ്ടുദിവസമായി കാമുകന്റെ വീടു പൂട്ടിയിട്ടിരിക്കുകയാണ്. കാമുകനും കുടുംബാംഗങ്ങളും താമസം മറ്റൊരു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. 

ഒളിച്ചോടിയ യുവതി അന്നുമുതല്‍ തന്നെ കാമുകന്റെ പൂടംകല്ലടുക്കത്തെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു. തങ്ങളെ പോലീസ് വേട്ടയാടുകയാണെന്നും മനസമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ച് യുവതിയും പുതിയ ഭര്‍ത്താവായ (www.evisionnews.in)കാമുകനും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ബേഡകത്തെ ഗള്‍ഫുകാരനുമായുള്ള വിവാഹത്തെ ആദ്യം മുതല്‍തന്നെ യുവതി എതിര്‍ത്തിരുന്നു. ഫലമില്ലാതായതോടെയാണ് യുവതി അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെയാണ് സുഖം പ്രാപിച്ചത്. എന്നിട്ടും വീട്ടുകാര്‍ പിന്മാറാത്ത സാഹചര്യത്തിലാണ് കല്ല്യാണ മണ്ഡപത്തില്‍ വരന് മുമ്പില്‍ യുവതി നിന്നുകൊടുത്തതും കഴുത്തില്‍ മിന്നുചാര്‍ത്തിയതും.

Post a Comment

0 Comments

Top Post Ad

Below Post Ad