Type Here to Get Search Results !

Bottom Ad

ബൈക്കപകടം: ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnws.in): ബൈക്കപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പൂച്ചക്കാട് മോസ്‌ക് റോഡിലെ മൊയ്തുവിന്റെ ഭാര്യ നഫീസയുടെ പരാതിയില്‍ മൊയ്തുവിനെതിരെയാണ് കേസ്. കഴിഞ്ഞ പെരുന്നാള്‍ ദിവസം ഭര്‍ത്താവിനൊപ്പം കെ.എല്‍.60 കെ. 5058 നമ്പര്‍ ബൈക്കില്‍ യാത്രചെയ്യവെ ചിത്താരിക്കടുത്ത് ബൈക്കില്‍ നിന്നും വീണ് നഫീസയുടെ തോളെല്ല് പൊട്ടിയിരുന്നു. ഇത് ഭര്‍ത്താവ് മൊയ്തു അശ്രദ്ധയിലും അജാഗ്രതയിലും ബൈക്ക് ഓടിച്ചതിനാല്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ ഉണ്ടായതെന്നാണ് പരാതി.


Keywords: Kasaragod-news-case-bike-accident-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad