തൃശൂര്‍ (www.evisionnews.in): മലയാളയത്തിലെ സൂപ്പര്‍ ഹിറ്റ് ചലചിത്രമായ കിലുക്കത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍മകളില്‍ നിറച്ച് ഇക്കൊല്ലത്തെ കേരള ലോട്ടറിയുടെ ഓണം ബമ്പറായ എട്ടുകോടിക്കര്‍ഹനായ ആ ഭാഗ്യവാന്‍ ആരെന്ന് കാത്തിരിക്കുകയാണ് കേരളം.
ഓണം ബമ്പര്‍ ഫലം പുറത്തുവന്നിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും അജ്ഞാതനായ ആ കോടീശ്വരന്‍ അല്ലെങ്കില്‍ കേരള ലോട്ടറിയുടെ ആ ഭാഗ്യ നക്ഷത്രം ഇതുവരെ ആരെന്ന് തിരിച്ചറിച്ചിട്ടില്ല. തൃശൂരിലാണ് ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത്. ടിസി 788368 എന്ന നമ്പരിലുള്ള ടിക്കറ്റിനായിരുന്നു സമ്മാനം. ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ചുവന്ന മണ്ണിലെ ലോട്ടറി വില്‍പ്പനക്കാരനായ സന്തോഷണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
കുതിരാന്‍ മേഖലയിലാണ് സന്തോഷ് ടിക്കറ്റ് വിറ്റത്. കുതിതാന് സമീപമുള്ള ക്ഷേത്രത്തില്‍ കാണിക്കയിടാന്‍ ദീര്‍ഘദൂര ചരക്കുവണ്ടികള്‍ നിര്‍ത്താറുണ്ട്. സമ്മാനാര്‍ഹര്‍ ഇതുവരെ എത്താത്തതുകൊണ്ടുതന്നെ അവരാരെങ്കിലുമാണ് ടിക്കറ്റ് വാങ്ങിയതെന്നും കരുതുന്നു. എങ്കില്‍ സംസ്ഥാനത്തിന്റെ ഓണം ബമ്പര്‍ അതിര്‍ത്തി കടന്നിരിക്കാമെന്നാണ് സംശയിക്കപ്പെടുന്നത്. ഏതായാലും ഭാഗ്യവാന്‍ ആര് എന്ന കാത്തിരിപ്പിന് ഉടന്‍ ഉത്തരം ഉണ്ടാകും എന്നാണ് ലോട്ടറി പ്രേമികളുടെ പ്രതീക്ഷ.
അതേസമയം അമ്പത് ലക്ഷം രൂപയുടെ സമ്മാനവും തൃശൂരില്‍ തന്നെയാണ് അടിച്ചത്. വില്‍ക്കാത്ത ടിക്കറ്റാണ് എന്നുമാത്രം. പ്രദേശത്ത് ലോട്ടറിക്കച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന തമിഴ്നാട് സ്വദേശിയായ രാമലിംഗമാണ് വില്‍ക്കാത്ത ലോട്ടറിയിലൂടെ ലക്ഷാധിപതിയായത്.
Keywords; Kerala-onam-bumber-ticket-kilikkam-trisur

Post a Comment
0 Comments