Type Here to Get Search Results !

Bottom Ad

തളങ്കര റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം


കാസര്‍കോട് (www.evisionnews.in): തളങ്കര റെയില്‍വേ ട്രാക്കില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസ് പ്രായം തോന്നിക്കും. റെയില്‍വെ ട്രാക്കിന് സമീപം കുറ്റിക്കാട്ടില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ നിന്നും തലശ്ശേരി കണ്ണൂര്‍ ടിക്കറ്റും ഒരു സഞ്ചിയും പോലീസ് കണ്ടെടുത്തു. ട്രെയിനില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു. മൃതദേഹം റെയില്‍വെ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. 


Keywords: Kasaragod-news-railway-track-dead-body

Post a Comment

0 Comments

Top Post Ad

Below Post Ad