Type Here to Get Search Results !

Bottom Ad

കല്യാണവീട്ടിലെ കോപ്രായങ്ങള്‍ അവസാനിപ്പിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ഇടപെടണം - എം ജെ എം ജി സി സി


കാസര്‍കോട്.(www.evisionnews.in)കല്യാണവീടുകളില്‍ അരങ്ങേറുന്ന അഴിഞ്ഞാട്ടങ്ങള്‍ക്കും തെമ്മാടിത്തരങ്ങള്‍ക്കുമെതിരേ മഹല്ലുകമ്മിറ്റികള്‍ ശക്തമായ നിലപാടെടുക്കണമെന്നും അനിസ്ലാമികമായ ഇത്തരം ദുരാചാരങ്ങള്‍ അരങ്ങേറുന്ന സദസ്സുകള്‍ ബഹിഷ്‌കരിക്കാന്‍ യുവാക്കളടക്കം എല്ലാവരും തയ്യാറാവണമെന്നും എം ജെ എം ജി സി സി ഓണ്‍ലൈന്‍ സംഗമം അഭിപ്രായപ്പെട്ടു.
വൈവാഹിക ജീവിതത്തിന് ഏറെ പ്രധാനം നല്‍കുന്ന മതമാണ് ഇസ്ലാം. പരസ്പരം കൂടിച്ചേരലിന്റെ ധന്യമുഹുര്‍ത്തങ്ങള്‍ സൃഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന നിമിഷങ്ങളാണ്. ബന്ധുമിത്രാദികളുടെ സന്തോഷങ്ങളില്‍ പങ്കുചേരാന്‍ വേണ്ടി
വളരെ ലളിതമായ ആഘോഷങ്ങള്‍ മാത്രമാണ് അനുവദനീയമാക്കിയിട്ടുള്ളത്. അതൊക്കെ അവഗണിച്ച് പൊങ്ങച്ചത്തിന്റേയും ദൂര്‍ത്തിന്റേയും ആഭാസങ്ങളുടേയും കുത്തരങ്ങായി മാറിയിട്ട് കാലമേറെയായ്. ഉത്തരേന്ത്യയില്‍ നിന്നും പറിച്ചു നടപ്പെട്ട മഞ്ഞക്കല്യാണവും കല്യാണ റാഗിംങ്ങും മണിയറ തകര്‍ക്കലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അഴിഞ്ഞാട്ടവും ഇന്നത്തെ ട്രന്റായി മാറുന്നു.

കണ്ടു തേങ്ങിയ കാരണവര്‍ ഹൃദയം പൊട്ടി മരിച്ചുവീഴുന്നതിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു.ഇതിനെതിരേ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണം. മഹല്ലു കമ്മിറ്റികളും യുവാക്കളും കൈകോര്‍ത്തുകൊണ്ട് ഇത്തരം തിന്‍മകളെ പ്രതിരോധിക്കണം.

എം ജെ എം ജി സി സി ഓണ്‍ലൈന്‍ സംഗമത്തില്‍ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കെ എം അധ്യക്ഷത വഹിച്ചു.എന്‍ എ അബു , പി സി അബൂബക്കര്‍ , അബ്ദുല്ല പൊട്ടിപ്പലം,അന്‍ഷിദ് ഹില്‍ട്ടണ്‍,അഷറഫ് മില്‍മ,ബി എ അഷറഫ് ,ബി എഅബ്ദുല്ല ,ബി എ ഫൈസല്‍ ,ഹമീദ് ബി എ,ഹനീഫ ദോഹ,ഹാരിസ് തൈവളപ്പ്,ഹനീഫ മലബാര്‍,ഐ പി എംഇബ്രാഹിം ,എന്‍ എം ജസീല്‍ ,ബി എ ലത്തീഫ് ,പി സി മുഹമ്മദ് ,എ എച്ച് ഇബ്രാഹിം ,നാസര്‍ മലബാര്‍,നാസര്‍ നൈയിമി,ബി എ ഷെരീഫ് ,ഷകീര്‍ കാട്ടുകൊച്ചി,ഷംസു പൈക്ക ,ഉനൈസ് കാട്ടുകൊച്ചി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.സെക്രട്ടറി അഹമ്മദ് അലി സ്വാഗതവും ട്രഷറര്‍ നംസീര്‍ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.

keywords : marriage-debt-mahal-ajmgcc

Post a Comment

0 Comments

Top Post Ad

Below Post Ad