മംഗളൂരു (www.evisionnews.in): ടിക്കറ്റ് തുക കഴിച്ചുള്ള ബാക്കി പണത്തെ ചൊല്ലി യാത്രക്കാരിയുമായി കലഹിച്ച് പുഴയില്‍ ചാടിയ കര്‍ണാടക ട്രാന്‍. കണ്ടക്ടറുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മംഗളൂരു -സുബ്രഹ്മണ്യ റൂട്ടിലോടുന്ന ബസില്‍ കണ്ടക്ടറും യാത്രക്കാരിയും പണത്തെച്ചൊല്ലി തര്‍ക്കിച്ചത്. മംഗളൂരു ഡിപ്പോയിലെ കണ്ടക്ടര്‍ ദേവദാസാ (42)ണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്.
500 രൂപയാണ് ടിക്കറ്റിനായി നല്‍കിയതെന്നും ബാക്കി തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ ബസില്‍ കോലാഹലമുണ്ടാക്കിയത്. എന്നാല്‍ നൂറു രൂപയാണ് തനിക്ക് തന്നതെന്നായിരുന്നു കണ്ടക്ടറുടെ നിലപാട്. ബസിനകത്ത് ഇതേ ചൊല്ലി ബഹളം മൂത്തപ്പോള്‍ യാത്രക്കാര്‍ ഇടപെട്ട് ഇരുവരെയും കടബസ്റ്റേഷനില്‍ വെച്ച് സംസാരിച്ച് പ്രശ്‌നം തീര്‍ത്തിരുന്നു. തുടര്‍ന്ന് യാത്രപുറപ്പെട്ടതിനിടയിലാണ് ദേവദാസ് പുഴയിലേക്ക് ചാടിയത്.
കുക്കെ ക്ഷേത്രത്തിലെ കുളിക്കടവിലേക്കാണ് ദേവദാസ് ചാടിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പെട്ട് ഇയാളെ കാണാതാവുകയായിരുന്നു. രാത്രി വളരെ വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌പോര്‍ട്ടില്‍ 23 വര്‍ഷമായി ദേവദാസ് സര്‍വീസിലുണ്ട്. മികച്ച കണ്ടക്ടര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായിരുന്നു.
Keywords: Karnataka-news-suicide-river-devadas-found-deadbody-
Post a Comment
0 Comments