Type Here to Get Search Results !

Bottom Ad

കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ട് : മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in): കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എങ്ങനെ ഫലപ്രദമായി കൊലപാതകം നടത്താമെന്ന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍ കേരളത്തിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത് കൊണ്ടുമാത്രം അവരുടെ കൊലപാതകങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് കര്‍ക്കശമായ നിയമനടപടികള്‍ കൊണ്ടുമാത്രമെ സാധിക്കൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ അവിടെയും വ്യത്യാസമുണ്ട്. കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്നും പിണറായി വ്യക്തമാക്കി. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നതെന്നും ഈ വര്‍ഷം 334 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനം ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല ചോദ്യോത്തരവേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനമാണ് തിങ്കളാഴ്ച ആരംഭിച്ചത്. മാണി യുഡിഎഫ് മുന്നണി വിട്ടതിനുശേഷം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷമുളള ആദ്യ സമ്മേളനം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. സഭയില്‍ ബിജെപിക്ക് ശേഷമാണ് കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ 47 അംഗങ്ങളുണ്ടായിരുന്ന മുഖ്യപ്രതിപക്ഷമായ യുഡിഎഫില്‍ മാണിഗ്രൂപ്പ് പോയതിനുശേഷം 41 എംഎല്‍എമാരാണുളളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad